September 30, 2026

ക്വട്ടേഷൻ സംഘത്തിൻ്റെ അറസ്റ്റ് ഗൂഡാലോചനക്കാരേയും പുറത്ത് കൊണ്ടുവരണം- ബി.ജെ.പി

0
By ന്യൂസ് വയനാട് ബ്യൂറോ
. 
മാനന്തവാടി: വെള്ളമുണ്ടയിൽ വെച്ച്  ക്വൊട്ടേഷൻ സംഘത്തെ അറസ്റ്റ് ചെയ്ത സംഭവത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരേയും അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരത്തിൽ ഉള്ള ക്രിമിനൽ  സംഘങ്ങൾ മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തരുവണക്ക് സമീപം പാലയണയിൽ പശുവിനെ ക്രൂരമായി വെട്ടിക്കൊല്ലുകയും മറ്റൊരു പശുവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത്.ഈ പൈശാചിക കൃത്യത്തിലെ പ്രതികളെ പിടികൂടാൻ ഇനിയും പോലീസിനായിട്ടില്ല. ഇത്തരത്തിലുള്ള അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് കൊണ്ടാണ് അയൽ ജില്ലകളിലെ ക്രിമിനൽ സംഘങ്ങളും സാമൂഹ്യ വിരുദ്ധ  ശക്തികളും ഇവിടെ താവളമാക്കുന്നത്. കൊറോണയെ നാട് ഒറ്റക്കെട്ടായി നേരിടുന്ന ഈ സമയത്ത് ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്നു.ഈ രണ്ട് സംഭവങ്ങളുടേയും ഗൂഢാലോചനക്കാരുൾ പ്പെടെയുള്ള മുഴുവൻ പ്രതികളേയും ഉടൻ പിടികൂടാൻ അധികാരികൾ തെയ്യാറാകണമെന്ന് ബി.ജെ.പി  മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി  ആവശ്യപ്പെട്ടു.കണ്ണൻ കണിയാരം, വിജയൻ കൂവണ, ജിതിൻ ഭാനു എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *