June 10, 2026

വയനാട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :25 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (24.08.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര്‍ ഇന്ന് രോഗമുക്തി നേടി.
 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1326 ആയി. ഇതില്‍ 1068 പേര്‍ രോഗമുക്തരായി. 250 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 241 പേര്‍ ജില്ലയിലും 9 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍:
ആഗസ്റ്റ് 22 ന് കര്‍ണാടകയില്‍ നിന്നു തിരിച്ചെത്തിയ പള്ളിക്കുന്ന് ചുണ്ടക്കര സ്വദേശി (60), ആഗസ്റ്റ് അഞ്ചിന് സൗദിയില്‍ നിന്നു തിരിച്ചെത്തിയ കാക്കവയല്‍ സ്വദേശി (46), പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 5 മുണ്ടക്കുറ്റി സ്വദേശികള്‍ (പുരുഷന്‍-13, സ്ത്രീ- 39, കുട്ടികള്‍- 8,10,11), മേപ്പാടി സമ്പര്‍ക്കത്തിലുള്ള 2 അട്ടമല സ്വദേശികള്‍ (പുരുഷന്‍- 24, സ്ത്രീ- 50), ഒരു കോണാര്‍കാട് സ്വദേശിനി (24), 4 മേപ്പാടി സ്വദേശികള്‍ (പുരുഷന്‍മാര്‍-34, 31, സ്ത്രീകള്‍- 42, 42), ഒരു പാലവയല്‍ സ്വദേശി (33), കമ്പളക്കാട് സ്വദേശിനി (28), വാളാട് സമ്പര്‍ക്കത്തിലുള്ള 2 വാളാട് സ്വദേശികള്‍ (40, 75), ചെതലയം സമ്പര്‍ക്കത്തത്തിലുള്ള ബത്തേരി സ്വദേശിനിയായ 8 മാസം പ്രായമുള്ള കുട്ടി, കര്‍ണാടകയിലേക്ക് പോകുന്നതിനായി ചീരാല്‍ റിസോര്‍ട്ടില്‍ എത്തിയ വ്യക്തി (46) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
25 പേര്‍ക്ക് രോഗമുക്തി
കുപ്പാടിത്തറ, കാരക്കാമല സ്വദേശികളായ നാലു പേര്‍ വീതവും വാളാട് നിന്നുള്ള മൂന്ന് പേരും അമ്പലവയല്‍, കുഞ്ഞോം, പുല്‍പ്പള്ളി സ്വദേശികളായ രണ്ടു പേര്‍ വീതവും കമ്പളക്കാട്, കാക്കവയല്‍, വെള്ളമുണ്ട, റിപ്പണ്‍, നീര്‍വാരം, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലുള്ള ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *