June 17, 2026

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

0
IMG-20201013-WA0281.jpg
By ന്യൂസ് വയനാട് ബ്യൂറോ


നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച പബ്ലിക് ഹെല്‍ത്ത് വിഭാഗം കെട്ടിടം, ഫാര്‍മസി സ്റ്റോര്‍, ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘടാനം ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഓണ്‍ലൈനായി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന്‍ കുമാര്‍ കെ. അധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം
എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ഡി.എം.ഒ ഡോ. രേണുക ആര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് എന്നിവര്‍ ഓണ്‍ലൈനായി
ആശംസകളര്‍പ്പിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അഭിലാഷ് ബി, നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിബി എസ്, രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *