June 17, 2026

മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളിലെ സമഗ്ര ശസ്ത്രക്രിയാ പരിചരണം: നിഷ് സെമിനാര്‍ ശനിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: “മുച്ചുണ്ടും മുറി അണ്ണാക്കുമുള്ള കുട്ടികളില്‍ ശസ്ത്രക്രിയക്കു മുന്‍പും പിന്‍പും ആവശ്യമായ സമഗ്രപരിചരണം” എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങ് (നിഷ്) ഒക്ടോബര്‍ 17 ശനിയാഴ്ച വെബിനാര്‍ സംഘടിപ്പിക്കുന്നു.


സംസ്ഥാന സാമൂഹിക നീതി വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രതിമാസ നിഷ് ഓണ്‍ലൈന്‍ ഇന്‍ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാറിന്‍റെ (നിഡാസ്) ഭാഗമാണ് വെബിനാര്‍. 

രാവിലെ  10.30ന് തുടങ്ങുന്ന വെബിനാറില്‍  മലക്കര സെന്‍റ് തോമസ് ഹോസ്പിറ്റല്‍ ക്ലഫ്റ്റ് ആന്‍ഡ് ക്രേനിയോ ഫേഷ്യല്‍ സര്‍ജറി വകുപ്പിലെ ഫെലോ ഡോ.ഗായത്രി എംഡിഎസ് നേതൃത്വം നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ മീറ്റിലൂടെ തത്സമയം വെബിനാറില്‍ പങ്കെടുക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *