April 27, 2026

കൂടുതൽ നിയന്ത്രണങ്ങളുമായി തമിഴ്നാട്; രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി.

0
IMG_20220112_075943.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാടിൻ്റെ അതിർത്തി സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 
രാത്രികാല കർഫ്യൂ ജനുവരി 31 വരെ നീട്ടി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക് ഡൗൺ തുടരും.
ഈ മാസം 
14 മുതൽ 18 വരെ ആരാധനാലയങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. കടകളിൽ എയർകണ്ടീഷണർ ഉപയോഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. അതേസമയം പൊങ്കൽ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസുകളിൽ 75 ശതമാനം പേർക്ക് യാത്രചെയ്യാം.
ഇതിനിടെ തമിഴ്നാട് സർക്കാർ ജല്ലിക്കെട്ടിന്  അനുമതി നൽകി. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാനാണ് അനുമതി. 
2 ഡോസ് വാക്സീനും സ്വീകരിച്ചവരെ മാത്രമേ പങ്കെടുക്കാൻ അനുവദിക്കൂ.
തമിഴ്നാടിനെ പല കാര്യങ്ങൾക്കും ആശ്രയിക്കുന്ന വയനാട്ടുകാർക്ക് ഈ നിയന്ത്രണങ്ങൾ കടുത്ത തിരിച്ചടിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *