April 27, 2026

നാളെ വയനാട്ടിൽ പ്രാദേശിക അവധി

0
IMG_20220113_164247.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: തൈ പൊങ്കല്‍ പ്രമാണിച്ച് നാളെ (ജനുവരി 14) വയനാട്ടില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. 2022 സര്‍ക്കാര്‍ കലണ്ടറില്‍ തൈ പൊങ്കലിന്റെ ഭാഗമായി ജനുവരി 15 ശനിയാഴ്ച്ചയാണ് പ്രദേശിക അവധി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പ്രസ്തുത അവധി ജനുവരി 14 ലേക്ക് മാറ്റണമെന്ന് തമിഴ്‌നാട് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വയനാട് ജില്ലയെ കൂടാതെ തിരുവനന്തപുരം,കൊല്ലം, പത്തനം തിട്ട,ഇടുക്കി,പാലക്കാട് എന്നീ ജില്ലകളിലും നാളെ പ്രദേശിക അവധിയായിരിക്കും. എന്നാല്‍ ജനുവരി 15 ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *