May 19, 2026

വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ സി മാൾ സൂപ്പർമാർകെറ്റിൽ സ്റ്റുഡന്റസ് മാർക്കറ്റ് ആരംഭിച്ചു

0
GridArt_20220520_0704446092.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ : സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ വയനാട് ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘത്തിന്റെ സി മാൾ സൂപ്പർമാർകെറ്റിൽ സ്റ്റുഡന്റസ് മാർക്കറ്റ് ആരംഭിച്ചു. സംഘം പ്രസിഡന്റ്‌ കെ. റഫീഖ് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാഗ്, കുട, നോട്ട് ബുക്കുകൾ തുടങ്ങി എല്ലാവിധ പഠനസാമഗ്രികളും കുറഞ്ഞ വിലയിൽ സ്റ്റുഡന്റസ് മാർകെറ്റിൽ ലഭ്യമാണ്. സംഘം ഡയറക്ടർമാരായ ടോമി ജോസഫ്, ബീന ടി ജി, സെക്രട്ടറി അജയ് വി ആർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *