May 19, 2026

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ വി.ജി വിജയന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

0
GridArt_20220520_0714087002.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം റസിഡന്റ് എഡിറ്ററും പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി.ജി വിജയന്റെ അഞ്ചാം ചരമവവാര്‍ഷിക ദിനത്തില്‍ അനുസ്മരണം യോഗം നടത്തി. വയനാട് പ്രസ് ക്ലബും വി.ജി വിജയന്‍ അനുസ്മരണ സമിതിയും സംയുക്തമായാണ് പരിപാടി നടത്തിയത്. കല്‍പറ്റ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു  പരിപാപാടി. അനുസ്മരണ സമിതി ചെയര്‍മാന്‍ വിജയന്‍ ചെറുകര അനുസ്മരണ പ്രഭാഷണം നടത്തി.  കുണ്ടറ സെറാമിക് ചെയർമാൻ കെ. ജെ ദേവസ്യ അധ്യക്ഷത വഹിച്ചു. രതീഷ് വാസുദേവൻ, ഏച്ചോം ഗോപി, സാം പി മാത്യു, വി യൂസഫ്, വി ദിനേശ്കുമാര്‍, അമ്മാത്തു വളപ്പില്‍ കൃഷ്ണകുമാര്‍, പ്രസ് ക്ലബ് ട്രഷറർ എ.പി. അനീഷ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *