April 24, 2026

മുന്‍സിപ്പല്‍ തല പ്രവേശനോത്സവം കല്‍പ്പറ്റ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു

0
IMG-20220601-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : കല്‍പ്പറ്റ മുന്‍സിപ്പല്‍ തല പ്രവേശനോത്സവം കല്‍പ്പറ്റ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നു. നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി അക്ഷരദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി കെ ശിവരാമന്‍ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍ പിടി സ്വാഗതം പറഞ്ഞു. കല്‍പ്പറ്റ നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഒ.സരോജിനി , വാര്‍ഡ് കൗണ്‍സിലര്‍മാരായ എ.കെ.ഷിബു , എം. ബി .ബാബു, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ എം.എ.അനില്‍കുമാര്‍ , പ്രധാനധ്യാപകന്‍ എം.പവിത്രന്‍ , സ്റ്റാഫ് സെക്രട്ടറി എം.എസ്.വിശാല എന്നിവര്‍ സംസാരിച്ചു. നവാഗതരായ കുട്ടികള്‍ക്ക് കല്‍പറ്റ നഗരസഭ നല്‍കിയ പഠനോപകരണങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സംസ്‌കാരിക പരിപാടിയില്‍ വിവിധ വിദ്യാര്‍ത്ഥികള്‍ പരിപാടികള്‍ അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *