July 5, 2026

സിപിഐ ജില്ലാ സമ്മേളനം മുന്നോടിയായി വനിതാ സെമിനാര്‍ നടന്നു

0
IMG_20220904_194419.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി: സെപ്തംബര്‍ 15, 16, 17 തീയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുളള വനിതാ സെമിനാര്‍ വൈത്തിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. എന്‍ എഫ് ഐ ഡബ്യു ദേശിയ വൈസ് പ്രസിഡന്റ് കമലാ സദാന്ദന്‍ ഉദ്ഘാടനം ചെയ്തു. ലിംഗ സമത്വം കുടുംബങ്ങളിൽ നിന്നു തുടങ്ങണമെന്നും വനിതാ സംവരണ ബിൽ പാസാക്കാൻ യോജിച്ച പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ വി യൂസഫ് അധ്യക്ഷത വഹിച്ചു.. മഹിളാ സംഘം ജില്ലാ സെക്രട്ടറി മഹിതാ മൂര്‍ത്തി മോഡറേറ്ററായിരുന്നു.. വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍, സോഷ്യല്‍ ആക്ടിവിസ്റ്റ് സുലോചന രാമകൃഷ്ണന്‍, ട്രാന്‍സ് ജെന്റര്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മായാ രവി, എം എം മേരി, ഫ്രൊ. താരാ ഫിലിപ്പ് എ എന്‍ പ്രേമലത, അഷറഫ് തയ്യിൽ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *