July 5, 2026

പരിയാരം കുന്ന് നാട്ടുകാർ ചേർന്ന് റോഡിന്റെ തകർന്ന ഭാഗങ്ങൾ കോൺഗ്രീറ്റ് ചെയ്തു

0
IMG-20220905-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
പരിയാരം കുന്ന്: പരിയാരം കുന്ന് ഡിവിഷന്‍ 29 ലെ തകര്‍ന്ന റിംഗ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഒടുവില്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങ്ങി. റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ ശ്രമദാനമായി കോണ്‍ക്രീറ്റ് ചെയ്തു.റോഡിന്റെ ശോചനീയാവസ്ഥ പല തവണ നാട്ടുകാരും ഡിവിഷന്‍ കൗണ്‍സിലറും മുന്‍സിപ്പാലിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ശ്രമദാനമായി റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്ക് യാത്ര ചെയ്യുവാനോ വാഹനം കൊണ്ടു പോകുവാനോ കഴിയാത്ത സാഹചര്യത്തില്‍ പ്രദേശവാസികളുടെ യോഗം വിളിച്ചുകൂട്ടി ജോണി.കെ.എം ചെയര്‍മാനും, ടി.ബി പ്രകാശാന്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിച്ച് റോഡിന്റെ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *