June 13, 2026

മാനന്തവാടി നഗരസഭയിലെ കിടപ്പു രോഗികൾക്ക് ഭക്ഷണ കിറ്റ് വിതരണ ഉദ്ഘാടനം നാളെ

0
IMG-20220905-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ കിടപ്പു രോഗികള്‍ക്ക് മാസം തോറും ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നാളെ (സെപ്തംബര്‍ ആറ്  ചൊവ്വ) ഉച്ചക്ക് രണ്ട്  മണിക്ക് മാനന്തവാടി ജി.യു.പി.സ്‌കൂളില്‍ വെച്ച് നടത്തപ്പെടുമെന്ന് നഗരസഭാ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല പി.എച്ച്.സി.യിലും, വയനാട് മെഡിക്കല്‍ കോളേജിലും, രജിസ്റ്റർ ചെയ്യ്തിട്ടുള്ള മുഴുവന്‍ കിടപ്പ് രോഗികള്‍ക്കും കിഡ്‌നി, കാന്‍സര്‍ രോഗികള്‍ക്കും മാനന്തവാടി നഗര സഭ മാസം തോറും ഭക്ഷണ കിറ്റ് വിതരണം ചെയ്യും.മാനന്തവാടി മുനിസിപ്പാലിറ്റിക്ക് കീഴിലെ 350 ഓളം രോഗികള്‍ക്കുള്ള കിറ്റ് വിതരണ ഉദ്ഘാടനം സിനിമ താരം അംജത്ത് മൂസ്സ നിര്‍വ്വഹിക്കും.ഓണത്തിന് മുന്നോടിയായി തന്നെ ഭക്ഷണ കിറ്റ് വിതരണം ചെയ്യണമെന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കിടപ്പ് രോഗികളുടെ ആശ്രിതരും ആശ വര്‍ക്കര്‍മാരും ട്രൈബല്‍ പ്രമോട്ടര്‍മാരും നാട്ടുകാരും പങ്കെടുക്കണമെന്നും ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു.വാര്‍ത്ത സമ്മേളനത്തില്‍ ചെയര്‍മാന്‍ സി.കെ.രത്‌ന വല്ലി ,വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.വി.എസ്.മൂസ്സ, കൗണ്‍സിലര്‍മാരായ ഷിബു ജോര്‍ജ്, പി.എം.ബെന്നി, അശോകന്‍ കൊയിലേരി, ആലിസ് സിസില്‍, ബാബു പുളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *