May 17, 2026

നവാഭിഷിക്ത ഗീവർഗ്ഗീസ് മോര്‍സ്‌തേഫാനോസ് മെത്രാപ്പോലിത്തക്ക് മീനങ്ങാടി കത്തീഡ്രലില്‍ സ്വീകരണം നൽകി

0
IMG-20220918-WA00132.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്ത മെത്രാപ്പോലീത്ത ഗീവര്‍ഗ്ഗീസ് മോര്‍സ്‌തേഫാനോസ് തിരുമേനിക്ക് മീനങ്ങാടി കത്തീഡ്രലില്‍ സ്വീകരണം നല്‍കി. മലബാറിന്റെ മുന്‍ മെത്രാപ്പോലീത്ത ആയിരുന്ന ശമുവേല്‍ മോര്‍ പീക്‌സിനോസ് തിരുമേനിയുടെ കബറിട ത്തില്‍ അദ്ദേഹം ധൂപാര്‍പ്പണം നടത്തി. വൈദീകരും വിശ്വാസികളും ചേര്‍ന്നാണ് ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തയെ സ്വീകരിച്ചത്. ഇന്ന് മാതൃ ഇടവകയായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ അദ്ദേഹം വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 21 ബുധനാഴ്ച മീനങ്ങാടി കത്തീ ഡ്രലില്‍ വെച്ച് സുന്തോണീസോ ശുശ്രൂഷ നടത്തപ്പെടും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയ3, ഭദ്രാസന സെക്രട്ടറി ഫാ. മ ത്തായി അതിരംപുഴ, ക ത്തീഡ്രല്‍ വികാരി ഫാ. ബേബി ഏലിയാസ് വൈദീക സെക്രട്ടറി ഫാ. ബാബു നീറ്റുംകര,ഫാ. എല്‍ദോ അതിരംപുഴ, ഫാ. കെന്നി ജോണ്‍, ഫാ.അനൂപ് ചാ ത്തനാട്ടുകുടി, ഭദ്രാസന ജോയിന്റ്‌സെക്രട്ടറി ബേബി വാളംകോട്ട്, ക ത്തീഡ്രല്‍ ഭാരവാഹികളായ മ ത്തായിക്കുമ് പുളിനാട്ട്, ജോഷി മാമുട്ട ത്ത്, സിജോ തുരു ത്തു1േ/2ല്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *