May 17, 2026

ലക്കിടി നിവാസികളുടെ ഉറക്കം കെടുത്തി ആനകളുടെ വിളയാട്ടം

0
IMG-20220921-WA00372.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

ലക്കിടി:ആന ശല്യത്തിൽ നിന്ന് മുക്തമാകാതെ ലക്കിടി നിവാസികൾ .വർഷങ്ങളായിട്ട് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ഈ പ്രശ്നത്തിന് നാളിതുവരെയായി ഒരു ശാശ്വദ പരിഹാരവുമായിട്ടില്ലെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു.കഴിഞ്ഞ ദിവസം രാത്രിയിലാണ് ഏറ്റവും ഒടുവിലായി ആനകൾ ജനവാസ പ്രദേശത്ത് എത്തിയത്.നിരവധി കുടുംബങ്ങൾ വസിക്കുന്ന ഇവിടെങ്ങളിൽ ആന ശല്യം കാരണം ജനങ്ങൾ ഭയത്തോടെയാണ് കഴിയുന്നത്.  പലപ്പോഴും രാത്രികാലങ്ങളിലാണ് ഇവകൾ ഇറങ്ങുന്നത് എന്നതിനാൽ പ്രദേശത്തെ പലർക്കും അത്യാവശ്യ കാര്യങ്ങൾക്കും മറ്റും പുറത്തു പോകാൻ സാധിക്കാത്ത അവസ്ഥയാണ്.പലപ്പോഴും ആനകളുടെ അഴിഞ്ഞാട്ടം കാരണം വാഹനങ്ങൾ വഴിയിലിട്ട് ഓടി മറയേണ്ട അവസ്ഥ വരെ ഉണ്ടാകാറുണ്ടെന്ന് ലക്കിടി സ്വദേശികൾ പറയുന്നു. ആനകൾ അടക്കമുള്ള വന്യ ജീവികളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഓടിക്കാനുള്ള ഫെൻസിംങ് പോലുള്ള  ശാശ്വദമായ പദ്ധതികൾ അടങ്ങിയ തീരുമാനങ്ങളാണ് അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത് എന്നാണ് പ്രദേശ വാസികളുടെ അഭിപ്രായം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *