ജില്ലാ സ്റ്റേഡിയം വയനാടിൻ്റെ കായിക മേഖലക്ക് കുതിപ്പേകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

കൽപ്പറ്റ: ജില്ലാ സ്റ്റേഡിയം വയനാടിൻ്റെ കായിക മേഖലക്ക് കുതിപ്പേകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ഓരോ പഞ്ചായത്തിലും ഓരോ സ്റ്റേഡിയം എന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം പറഞ്ഞു
വയനാട് ജില്ലാ സ്റ്റേഡിയം ഉദഘാടനത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോ ലോഞ്ചിംഗ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കായിക മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കൂടുതൽ തുക സർക്കാർ ചിലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു. വയനാട് ജില്ലാ സ്പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ കലക്ടർ എ. ഗീത മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തി. ഹോസ്റ്റലിന് വേണ്ടി ജില്ലാ ഭരണകൂടം സമർപ്പിക്കുന്ന പ്രൊപ്പോസൽ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെയം തൊടി മുജീബ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കലക്ടർ എ ഗീത, എ.ഡി.എം. എൻ.ഐ. ഷാജു, സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം. മധു, സെക്രട്ടറി കെ.ടി.ഷൺമുഖൻ, സലീംകടവൻ തുടങ്ങിയവർ പ്രസംഗിച്ചു. 26-നാണ് കൽപ്പറ്റയിൽ വയനാട് ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം. അതിന് മുന്നോടിയായാണ് വീഡിയോ പുറത്തിറക്കിയത്.



Leave a Reply