March 29, 2024

ഐ സി ബലകൃഷ്ണന്‍ എം എല്‍ എ മഫീദയുടെ കുടുംബത്തെ സന്ദര്‍ശിച്ചു

0
Img 20220924 091003.jpg
തരുവണ:ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത വീട്ടമ്മ പുലിക്കാട് കണ്ടിയില്‍ പൊയില്‍ മഫീദ(48)യുടെ കുടംബാംഗങ്ങളെ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ സന്ദര്‍ശിച്ചു.വീട്ടമ്മ മരണപ്പെട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും കേസന്വേഷണം ശരിയായരീതിയില്‍ നടക്കുന്നില്ലെന്ന ആരോപണം കുടുംബം ഉന്നയിച്ചു.സംഭവ ദിവസം വീട്ടിലെത്തിയ മുഴുന്‍ ആളുകളുടെയും പേര് വിവരം ദൃക്‌സാക്ഷികള്‍  പോലീസിന് കൈമാറിയിട്ടും കേസെടുക്കുന്നില്ലെന്നും മൊഴികളില്‍ പോലും രേഖപ്പെടുത്തിയില്ലെന്നും പത്താംക്ലാസ്സുകാരനായ മകന്‍ എം എല്‍ എ യോട പരാതി പറഞ്ഞു.മാതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന് നീതി ലഭിക്കുന്നതിനായി ഇടപെടുമെന്നും ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച മഫീദയുടെ മകനോടൊപ്പം ജില്ലാ പോലീസ് മേധാവിയെ കാണുമെന്നും ഐ സി ബാലകൃഷണന്‍ പറഞ്ഞു.വെള്ളമുണ്ട പഞ്ചായത് യു ഡി എഫ് നേതാക്കളും ജനപ്രതിനിധകളും എം എല്‍ എ യോടൊപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *