May 17, 2026

കര്‍ഷകര്‍ക്ക് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

0
IMG_20220924_090833.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും, സൂക്ഷ്മജലസേചന സൗകര്യങ്ങള്‍ ചെയ്യുന്നതിനും ബ്ലോക്കടിസ്ഥാനത്തില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി (എസ്.എം.എ.എം) സൂക്ഷ്മ ജലസേചന പദ്ധതി (പി.എം.കെ.എസ്.വൈ-പി.ഡി.എം.സി), കാര്‍ഷിക വികസന ഫണ്ട് (എ.ഐ.എഫ്) പദ്ധതികളുടെ ഭാഗമായി കര്‍ഷകര്‍ക്കിടയിലുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി വയനാട് ജില്ലയില്‍ പദ്ധതി വിശദീകരണവും, ഡീലര്‍,  മാനുഫാക്‌ചേര്‍സ് മീറ്റും ബ്ലോക്കടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ ബ്ലോക്കിലെ കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ 26 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 27 ന് അമ്മായിപ്പാലം പഴം പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും പനമരം ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 28 ന് മില്ലുമുക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും മാനന്തവാടി ബ്ലോക്കിലുള്ളവര്‍ക്ക് സെപ്റ്റംബര്‍ 29 ന് മാനന്തവാടി ട്രൈസം ഹാളില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയും ക്ലാസുകള്‍ നടക്കും. സെപ്റ്റംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കുന്നതിനും പദ്ധതിയില്‍ ഗുണഭോക്താക്കളായി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ജില്ലയിലെ എല്ലാ കര്‍ഷകരും ബ്ലോക്കടിസ്ഥാനത്തില്‍ എത്തിച്ചേരണമെന്ന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *