April 25, 2024

ദേശീയപാതയിലെ രാത്രിയാത്ര നിരോധനം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം തെറ്റാണെന്നു തെളിഞ്ഞു: പി.എം ജോയി.

0

കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്ര വിലക്കുമായി ബന്ധപ്പെട്ട് തത്പരകക്ഷികള്‍ ഇടതുമുന്നണിക്കും സര്‍ക്കാനുമെതിരെ നടത്തിയ പ്രചാരണം തെറ്റാണെന്നു തെളിഞ്ഞതായി ജനതാദള്‍-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ  പി.എം. ജോയി പ്രസ്താവനയില്‍ പറഞ്ഞു. ദേശീയപാതയില്‍ ബന്ദിപ്പുര വനമേഖലയില്‍ വര്‍ഷങ്ങളായി തുടരുന്ന രാത്രിയാത്ര നിരോധനം നീക്കുന്നതില്‍ ഇടതു സര്‍ക്കാരിനു ശുഷ്‌കാന്തിയില്ലന്നായിരുന്നു ചില കേന്ദ്രങ്ങളുടെ പ്രചാരണം.
        രാത്രിയാത്ര വിലക്കിനു പരിഹാരമായി കേന്ദ്ര റോഡ്‌സ് ആന്‍ഡ് ഹൈവേസ് മന്ത്രാലയം നിര്‍ദേശിച്ച മേല്‍പ്പാലം, ഇരുമ്പ്-ജൈവവേലി നിര്‍മാണ പദ്ധതി നിര്‍വഹണത്തിനു ആവശ്യമായ തുകയുടെ സംസ്ഥാന വിഹിതം അനുവദിച്ച് മുഖ്യമന്ത്രി ഉത്തരവായതോടെ തത്പരകക്ഷികള്‍ക്കു നാവടക്കേണ്ടിവന്നിരിക്കയാണ്. രാത്രിയാത്ര നിരോധനംമൂലം ജനം അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്നണിക്കും സര്‍ക്കാരിനുമുള്ള താത്പര്യമാണ് മുഖ്യമന്ത്രിയുടെ  ഉത്തരവിലൂടെ വ്യക്തമായതെന്നും ജോയി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *