July 24, 2026

വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതി: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
   പട്ടികജാതിയില്‍പ്പെട്ട മികച്ച സംരംഭകരെ കണ്ടെത്തുന്നതിനും നൂതന ബിസിനസ് ആശയങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുളള വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് പദ്ധതിയിലേക്ക് പരിഗണിക്കുന്നതിന് യോഗ്യമായ കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞത് 60 ശതമാനമെങ്കിലും ഓഹരി മൂലധന നിക്ഷേപവും നിയന്ത്രണവുമുളളതും കഴിഞ്ഞ 12 മാസ കാലയളവില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പാദന സേവന മേഖലയിലുളള കമ്പനികളാവണം അപേക്ഷിക്കേണ്ടത്. വ്യക്തികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കില്ല. 15 കോടി രൂപ വരെ ധനസഹായം ലഭിക്കും.  ആറ് വര്‍ഷത്തിനകം തിരിച്ചടക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍,മുഖ്യകാര്യാലയം,ടൗണ്‍ഹാള്‍ റോഡ്,തൃശ്ശൂര്‍ 20 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍. 0487 2331469.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *