June 13, 2026

കേരള എൻ.ജി.ഒ അസോസിയേഷൻ ട്രഷറികൾക്കു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: പ്രളയബാധിത കേരളത്തെ കൈപിടിച്ചുയർത്തുന്നതിന് അക്ഷീണം പ്രയത്‌നിച്ച ജീവനക്കാരോട് പ്രതികാരബുദ്ധിയോടു കൂടി പെരുമാറുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചും സാലറി ചലഞ്ചിൽ നിന്നും പിൻമാറാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അതിനനുയോജ്യമായ വിധത്തിൽ സ്പാർക്കിൽ അപ്‌ഡേഷൻ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള എൻ.ജി ഒ അസോസിയേഷൻ ജില്ലാ ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് ഉദ്ഘാടനം ചെയ്തു. വി.സി സത്യൻ, ടി.അജിത്ത്കുമാർ, ജോസ് കെ.എ, ലൈജു ചാക്കോ, റെനീഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി സബ്ട്രഷറിക്കു മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ ട്രഷറർ കെ.ടി ഷാജി ഉദ്ഘാടനം ചെയ്തു. സി.ജി ഷിബു, ആർ.പി നളിനി, പി.എച്ച് അഷറഫ്ഖാൻ, എൻ.വി അഗസ്റ്റിൻ, ബൈജു എം.എ, ഇ.വി ജയൻ, എം.വി സതീഷ് തുടങ്ങിയവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news