June 13, 2026

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ മേഖലാ സമ്മേളനങ്ങള്‍ക്ക് ഡിംസബര്‍ 7ന് തുടക്കം

0
By ന്യൂസ് വയനാട് ബ്യൂറോ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ മേഖലാ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടാന്‍ കെ.പി.സി.സി. തീരുമാനിച്ചതായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മണ്ഡലം പ്രസിഡന്റുമാര്‍ പങ്കെടുക്കുന്ന ദക്ഷിണ മേഖലാ സമ്മേളനം ഡിസംബര്‍ 7ന് തിരുവനന്തപുരം രാജീവ്ഗാന്ധി ആഡിറ്റോറിയത്തില്‍ രാവിലെ 10ന് നടക്കും. 
മധ്യമേഖലാ സമ്മേളനം ഡിസംബര്‍ 8ന്  എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ 10ന് നടക്കും. തൃശ്ശൂര്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ മണ്ഡലം പ്രസിഡന്റുമാര്‍ പങ്കെടുക്കും. 
ഡിസംബര്‍ 9ന് രാവിലെ 10ന്  കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളില്‍ മലബാര്‍ മേഖലാ മണ്ഡലം പ്രസിഡന്റുമാരുടെ സമ്മേളനം നടക്കും. കാസര്‍ഗോഡ്,കണ്ണൂര്‍,വയനാട് ,കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍,എ.ഐ.സി.സി പ്രവര്‍ത്തക സമിതി അംഗം പി.സി.ചാക്കോ, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.പി.സി.സി പ്രചരണവിഭാഗം ചെയര്‍മാന്‍ കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news