April 18, 2026

അംബേദ്കർ പുരസ്‌കാരം റേഡിയോ മാറ്റൊലി പ്രോഗ്രാം പ്രൊഡ്യൂസർ സരിതാ ചന്ദ്രന്

0
saritha-chandran
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികജാതി-പട്ടികവർഗ്ഗക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച
റിപ്പോർട്ടിനുളള ഡോ.ബി.ആർ. അംബേദ്കർ മാധ്യമ അവാർഡിൽ റേഡിയോ
മാറ്റൊലിയ്ക്ക് തിളക്കമാർന്ന വിജയം. ശ്രാവ്യ മാധ്യമ വിഭാഗത്തിൽ പ്രത്യേക ജൂറി
പരാമർശം ഉൾപ്പെടെ രണ്ട് പുരസ്‌കാരങ്ങളാണ് മാറ്റൊലിയ്ക്ക് ലഭിച്ചത്.
കൊമ്മയാട ് അരിമന്ദംകുന്ന് കോളനി നിവാസികളുടെ ദുരിതകാഴ്ചകൾ
ശ്രോതാക്കളിലേക്ക് എത്തിച്ച ഊരുവട്ടം പരിപാടിയിലൂടെയാണ് സരിതാ ചന്ദ്രന്
മികച്ച പ്രൊഡ്യൂസർക്കുളള പുരസ ്കാരം ലഭിച്ചത്. ആദിവാസി വിഭാഗങ്ങളുടെ
സമഗ്രവികസനം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയ്ക്കാണ്
പ്രോഗ്രാം പ്രൊഡ്യൂസർ ദേവകി കെ.യ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം
ലഭിച്ചത്. ഡിസംബർ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ പുരസ്‌കാരങ്ങൾ
വിതരണം ചെയ്യും. 2017 ഓഗസ്റ്റ് 16 മുതൽ 2018 ഓഗസ്റ്റ് 15 വരെയുളള
കാലയളവിലെ റിപ്പോർട്ടുകളും പരിപാടികളുമാണ് അവാർഡിന് പരിഗണിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *