April 29, 2024

ജലസംരക്ഷണ പ്രവർത്തനങ്ങൾ ഡിസംബർ 8 ന് തുടങ്ങും

0
ഹരിതകേരളം മിഷന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എല്ലാ
ജില്ലയിലും ഓരോ പുഴയും എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഓരോ തോടും
പുനരുജ്ജീവിപ്പിക്കാനോ ശുചീകരിക്കാനോ തീരുമാനിച്ചു. ജലസംരക്ഷണ ഉപമിഷന്റെ
ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ മിഷൻ ഏറ്റെടുത്തു.
 വയനാട് ജില്ലയിൽ കബനീ നദിയെ പുനരുജ്ജീവിപ്പിക്കാനും തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളിൽ കബനിയുടെ കൈവഴികളിൽ എത്തിച്ചേരുന്ന ഒരു തോട് ഏറ്റെടുത്ത്
ബഹുജന പങ്കാളിത്തത്തോടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ
തല സാങ്കേതിക സമിതി യോഗത്തിൽ തീരുമാനമായി. 23 ഗ്രാമ പഞ്ചായത്തുകളിലും 3
മുനിസിപ്പാലിറ്റിയിലുമായി 26 തോടുകളിൽ ഡിസംബർ 8 ന് ജല സംരക്ഷണ 
പ്രവർത്തനങ്ങൾ നടത്തും. ഹരിത കേരളം മിഷന്റേയും കിലയുടേയും നേതൃത്വത്തിലാണ്
പ്രവർത്തനങ്ങൾ.
 പൊഴുതന ഗ്രാമ പഞ്ചായത്തിലെ അമ്മാറ തോട്ടിൽ എട്ടിന് രാവിലെ പത്തിന് തുറമുഖ
വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം
നിർവ്വഹിക്കും.
 വയനാടിന്റെ കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കുന്ന തരത്തിലുള്ള ജലസംരക്ഷണ
പ്രവർത്തനങ്ങളാണ് ജില്ലയിൽ നടപ്പാക്കേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.ബി.നസീമ അഭിപ്രായപ്പെട്ടു. ഇതിനു മുന്നോടിയായി വൈത്തിരി ഗ്രാമ പഞ്ചായത്തിലെ
കബനി നദിയുടെ കൈവഴിയായ നെലോളിയൻ പാറയിൽ നിന്നുത്ഭവിക്കുന്ന പഴയ
വൈത്തിരി തോട്ടിൽ മാതൃകാ പഠനം സംഘടിപ്പിക്കും. എല്ലാ തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങളിൽ നിന്നും രു പേർ അടങ്ങുന്ന അംഗങ്ങൾ വീതം പങ്കെടുക്കും. ജല
സംരക്ഷണ ജില്ലാ തല സാങ്കേതിക സമിതി ഫാക്കൽറ്റിയംഗങ്ങളും പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ.ബി.നസീമ
അദ്ധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി.വിജയകുമാർ, ഹരിത കേരളം
മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബി.സുധീർ കിഷൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ
കെ.എം.സുരേഷ്, മൈനർ ഇറിഗേഷൻ എക്‌സി.എഞ്ചിനീയർ ഷീല ജോൺ, പ്രൊഫ.കെ.
ബാലഗോപാലൻ, പി.എ.ജസ്റ്റിൻ, പി.സാജിത, ഡോ.ദിനീഷ്, സീമ ജെ.എച്ച്, ജോസ്
ജോർജ്, വി.സുരേഷ് കുമാർ, എം.ജെ.ജോസഫ്, സി.ബി.ദീപ എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *