July 15, 2026

രജിസ്ട്രേഡ് എൻജിനിയേർസ് ആന്റ് സൂപ്പർവൈസേർസ് ഫെഡറേഷന് പുതിയ ഭാരവാഹികൾ

0
IMG-20181205-WA0004
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
റെൻസ്ഫെഡ് (രജിസ്ട്രേഡ്   എൻജിനിയേർസ് ആന്റ് സൂപ്പർവൈസേർസ് ഫെഡറേഷൻ) വയനാട് ജില്ലാ സമ്മേളനം എം. ജി. ടി ഹാൾ കൽപ്പറ്റയിൽ  വെച്ച് ജില്ലാ ടൗൺ പ്ലാനെർ  വി. പി ദീപ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോർഡിനേറ്റർ സജി കുര്യാക്കോസ്  അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ജിനു ഷാജി സ്വാഗതം പറഞ്ഞു.  മുഖ്യാഥിതിയായി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ 
സി.വിജയകുമാർ പങ്കെടുത്തു സംസാരിച്ചു. .ചടങ്ങിൽ സംസ്ഥാന നേതാക്കളായ നകുൽ പി നായർ , കെ. പി പ്രതീപ് കുമാർ,  ആർ.രാജേന്ദ്രൻ, സാദിക്ക് മൂപ്പൻ, അബ്‌ദുൾ സലാം  എന്നവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 
വയനാട്  ജില്ലാ ഭാരവാഹികൾ:
യാസർ വി. പി (പ്രസിഡന്റ്)
ജിനു ഷാജി  (സെക്രട്ടറി)
ജോസ് പി എം  (ട്രഷറർ)
നിഷീദ് കെ. വി  (വൈസ് പ്രസിഡന്റ്)
നിഷ ബേബി എം  (ജോ. സെക്രട്ടറി)
2008 ന് മുമ്പ് വീട് നിലവിലുണ്ടായിരുന്നത് പുനർനിർമ്മാണം നടത്തുമ്പോൾ ഡാറ്റാബാങ്ക്, നെൽവയൽ തണ്ണീർത്തട നിയമത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുക, കെട്ടിട നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക, ഓൺലൈൻ പ്ലാൻ സമർപ്പിക്കുന്നതിൽ കുത്തക സോഫ്റ്റ്‌വെയറുകൾ ഒഴിവാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ നടപ്പിലാക്കുക  എന്നീ ആവശ്യങ്ങൾ  ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *