May 7, 2024

ഭിന്നശേഷിക്കാരുടെ സഹായത്തിന് കൂട്ടുകൂടാം പുസ്തക ചങ്ങാതി

0
Img 20181205 123446
ഭിന്നശേഷിക്കാരുടെ സഹായത്തിന് കൂട്ടുകൂടാം പുസ്തകചങ്ങാതി
കല്‍പ്പറ്റ : വയനാട് ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിവിധ
സഹായങ്ങള്‍ ചെയ്യുന്നതിന് ആരംഭിച്ച കൂട്ടുകൂടാം പുസ്തകചങ്ങാതി പദ്ധതി
ജനപ്രിയമാകുന്നു. ബി.ആര്‍.സി., സമഗ്ര ശിക്ഷാ അഭിയാന്‍, ജില്ലാ ലീഗല്‍
സര്‍വ്വീസസ് അതോറിറ്റി തുടങ്ങിയവയുടെ സംയുക്ത സംരംഭമായാണ് മൊബൈല്‍
ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടികള്‍ക്ക് വായിക്കാന്‍
പറ്റുന്നവയും മാതാപിതാക്കള്‍ക്ക് വായിച്ചുകൊടുക്കാന്‍ പറ്റുന്നവയുമായ
ചിത്രകഥകള്‍, പാട്ടുകള്‍, കഥകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ അടങ്ങിയ പുസ്തക
കൂട്ടമാണ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ വീട്ടില്‍
എത്തിച്ചുനല്‍കുന്നത്. ജില്ലയുടെ പല ഭാഗത്തും ഇതിനോടകം വിവിധയിടങ്ങളില്‍
നിന്ന് സമാഹരിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. ആദ്യം നല്‍കിയ
പുസ്തകങ്ങള്‍ കൈമാറ്റം ചെയ്തും, പുതിയവ സംഘടിപ്പിച്ച് നല്‍കിയും
പുസ്തകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്ന്
വലിയ പിന്തുണയാണ് ഈ പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തി
ഗുണഭോക്താക്കളെ കണ്ടെത്തി പിന്നീട് പുസ്തകങ്ങള്‍ അവരുടെ വീട്ടില്‍
എത്തിച്ചു നല്‍കുകയാണ് ചെയ്യുന്നത്. കല്‍പ്പറ്റ അമ്പിലേരിയില്‍ കരടിമണ്ണ്
കോളനിയില്‍ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ വീട്ടില്‍ ജില്ലാ ലീഗല്‍
സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ്ജഡ്ജിയുമായ കെ.പി.സുനിത,
എസ്.എസ്.എ. പ്രൊജക്ട് ഓഫീസര്‍ ഒ.പ്രമോദ്, എ.ഇ.ഒ. രാജന്‍ തുണ്ടിയില്‍
തുടങ്ങിയ ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലുള്ള
സംഘം നേരിട്ടെത്തിയാണ് പുസ്തകങ്ങള്‍ കൈമാറിയത്. എല്ലാ പഞ്ചായത്തിലും ഈ
പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
സന്നദ്ധപ്രവര്‍ത്തകരായ മേരി ടീച്ചര്‍, കല്‍പ്പറ്റ മുനിസിപ്പല്‍
കൗണ്‍സിലര്‍ ഉമൈബ മൊയ്തീന്‍കുട്ടി, പി.കെ.ജയന്തി, റെബിന്‍, ജാഫര്‍
എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *