June 12, 2026

പ്രകൃതിയും പ്രവാചകരും സെമിനാർ വ്യാഴാഴ്ച്ച കൽപ്പറ്റയിൽ

0
IMG_20181204_115724
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കേരള സുന്നീ ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് "പ്രകൃതിയും പ്രവാചകരും" എന്ന പ്രമേയത്തിൽ സെമിനാർ നടത്തും.കൽപ്പറ്റ വയനാട് വാലി ഗാർഡൻ റിസോർട്ടിൽ നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് മുബശ്ശിറലി ശിഹാബ് തങ്ങൾ  ഉദ്ഘാടനം ചെയ്യും.കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ അതിശക്തമായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ കേരള സുന്നീ ജമാഅത്തിന്റെ നേതൃത്വത്തിൽ മീലാദ് ക്യാംപയ്ൻ നടന്നു വരുകയാണ്. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി മൗലാനാ നജീബ് മൗലവി,സുന്നീ ജംഇയ്യത്തുൽഉലമാ വയനാട് ജില്ലാ സെക്രട്ടറി കൈപ്പാണി അബൂബക്കർ മുസ്ലിയാർ ,സമസ്ത ലീഗൽ സെൽ സെക്രട്ടറി ഹാരിസ് ബാഖവി, പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അറബിക് കോളേജ് പ്രിൻസിപ്പാൾ ബഷീർ സഅദി കണ്ണൂർ, എസ്.വൈ.എഫ് സേറ്ററ്റ് ജനറൽ കൗൺസിൽ മെമ്പർ ടി.എച്ച് മസ്ഊദ് മൗലവി പാറക്കടവ് എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news