June 13, 2026

ബദ്റുൽ ഹുദാ കെട്ടിട ഉദ്ഘാടനവും ഹുബ്ബുറസൂൽ കോൺഫറൻസും വ്യാഴാഴ്ച്ച

0
IMG_20181204_120340
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  
പനമരം ബദ്റുൽഹുദാ എഡ്യൂക്കേഷൻ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക്  ഹുബ്ബുറസൂൽ കോൺഫറൻസ്  നടത്തും.വർഷം തോറും നടത്തിവരാറുള്ള മീലാദ് ക്യാംപയിന് സമാപനം കുറിച്ചു കൊണ്ടാണ് ഹുബ്ബുറസൂൽ കോൺഫറൻസ് സംഘടിപ്പിച്ചിട്ടുള്ളത്.ബദ് റുൽ ഹുദാ കെട്ടിട ഉദ്ഘാടനം സുന്നി ജംഇയ്യത്തുൽ ഉലമാ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സുൽത്താനുൽ ഉലമ കാന്തപുരം എ.പി.അബുബക്കർ മുസ്ലിയാർ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് നിർവഹിക്കും. അന്ന് രാവിലെ 9 മണിക്ക് പീച്ചം കോട് അന്ത്യവിശ്രമം കൊള്ളുന്ന മർഹൂം പാലേരി അബുദു റഹ്മാൻ മുസ്ലിയാരുടെ ഖബർ സിയാറത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജനറൽ സെക്രട്ടറി കൈപ്പാണി അബുബക്കർ ഫൈസിയാണ് സിയാറത്തിന് നേതൃത്വം നൽകുന്നത്. സമാപന സമ്മേളനത്തിൽ സുൽത്താനുൽ ഉലമ കാന്തപുരം എ.പി.അബുബക്കർ മുസ്ലിയാർ ഉദ്ഘാടന പ്രസംഗം നടത്തും. ബദ്റുൽ ഹുദാ പ്രസിഡന്റ് കട്ടിപ്പാറ കെ.കെ.അഹമ്മദ് കുട്ടി മുസ്ലിയാർ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് മർകസ് ജനറൽ മാനേജരും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി.മുഹമ്മദ് ഫൈസിയുടെ മദ്ഹുറസൂൽ പ്രഭാഷണം നടക്കും.കേരള സുന്നി വിദ്യഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കട്ടിപ്പാറ ഉസ്താദിനെ ചടങ്ങിൽ ആദരിക്കും. മദ്രസാ പൊതു പരീക്ഷകളിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്ക് പാറന്നൂർ ഉസ്താദ് മെമ്മോറിയൽ അവാർഡ്‌ സമസ്ത ജില്ലാ പ്രസിഡന്റ് പി. ഹസൻ ഉസ്താദും അദ്ധ്യാപകർക്കുള്ള ഉപഹാരങ്ങൾ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് എം. അബ്ദുറഹ്മാൻ മുസ്ലിയാരും നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news