ഏഴാം തരം തുല്യതാ പരീക്ഷ
സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ ഡിസംബർ 8, 9
തിയതികളിൽ നടക്കും. ജില്ലയിൽ 494 പഠിതാക്കൾ പരീക്ഷ എഴുതും. ജില്ലയിൽ 21
സ്‌ക്കൂളുകളിലായിട്ടാണ് പരീക്ഷ നടക്കുന്നത്. 8ന് മലയാളം, ഇംഗ്ലീഷ്, ഹിന്ദിയും 9ന്
സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതവുമാണ് പരീക്ഷ. വിജയിക്കുന്നവർക്ക്
പത്താംതരം തുല്യതാ കോഴ്‌സിന് രജിസ്റ്റർ ചെയ്ത് പഠനം നടത്താം. പഠിതാക്കൾ
രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി 8ന് രാവിലെ 9.30ന് പരീക്ഷാ കേന്ദ്രങ്ങളിലെത്തണം.





Leave a Reply