August 26, 2026

കബനി നദി പുനരുജീവനവും അമ്മാറത്തോട് ശുചീകരണവും നടത്തും

0
By ന്യൂസ് വയനാട് ബ്യൂറോ
ഹരിതകേരളം മിഷൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊഴുതന
ഗ്രാമപഞ്ചായത്തിലെ ആനോത്ത് പാലത്തിന് സമീപം കബനി നദിയുടെ
പുനരുജ്ജീവനവും അമ്മാറത്തോട് ശുചീകരണവും നടത്തും. ഡിസംബർ 8ന് രാവിലെ
10ന് പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി.പ്രസാദിന്റെ അധ്യക്ഷതയിൽ
സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ.ബി.നസീമ മുഖ്യ പ്രഭാഷണം നടത്തും. പുഴയോര മുളത്തൈ നടീൽ ജില്ലാ കളക്ടർ
എ.ആർ.അജയകുമാർ നിർവഹിക്കും. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ
ബി.കെ.സുധീർ കിഷൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,
ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *