June 10, 2026

വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പതിനാറമത് വോളണ്ടിയർ സംഗമം നാളെ

0
IMG_20181206_115644
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  വയനാട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പതിനാറാമത് വോളണ്ടിയർ സംഗമം ശനിയാഴ്ച്ച മുട്ടിലിൽ നടത്തും.സ്പർശം പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് സംഗമം.വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ ജില്ലാ ഏകോപന സമിതിയാണ് വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ. രോഗ പരിശോധന, മരുന്നുവിതണം, സാന്ത്വന പരിചരണം, ഉപകരണങ്ങൾ ലഭ്യമാക്കൽ, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ എന്ന് വയനാട് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ചെയർമാൻ ഗഫൂർ താനേരി, ജനറൽ സെക്രട്ടറി സി.എച്ച്.സുബൈർ എന്നിവർ വർത്താ സമ്മേളനത്തിൽ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *