September 4, 2026

മനുഷ്യാവകാശ ദിനത്തിൽ ചീയമ്പം കല്ലോണികുന്ന് റോഡിന് ശാപമോക്ഷം

0
IMG-20181210-WA0017
By ന്യൂസ് വയനാട് ബ്യൂറോ
മനുഷ്യാവകാശ ദിനത്തിൽ ചീയമ്പം കല്ലോണികുന്ന് റോഡിന് ശാപമോക്ഷം
പൂതാടി: മനുഷ്യാവകാശ ദിനത്തിൽ ചീയമ്പം കല്ലോണികുന്ന് റോഡിന് ശാപമോക്ഷം ലഭിച്ചു. കഴിഞ്ഞ മുപ്പത് വർഷമായി തകർന്ന് കിടക്കുകയായിരുന്ന ചീയമ്പം കല്ലോണി കുന്ന് റോഡിന്റെ ടാറിംഗ് പണി ഇപ്പോഴാണ് പൂർത്തികരിക്കാൻ സാധിച്ചത്. മൂന്ന് പതിറ്റാണ്ടിനിടെ   പൂതാടി പഞ്ചായത്തിൽ ആറ് ഭരണസമിധികൾ മാറി മാറി ഭരിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയിരുന്നില്ല.  എന്നാൽ ചില മുൻ പഞ്ചായത്ത് ഭരണസമിധികൾ  റോഡിൽ വലിയ സോളിംഗ് നിരത്തിയെങ്കിലും മഴക്കാലമായതോടെ ഇവയെല്ലാം ഒലിച്ചുപോവുകയാണുണ്ടായത്. റോഡിന്റെ പണി പൂർത്തീകരിച്ച് ടാർ ചെയ്യണമെന്നുള്ള നാട്ടുകാരുടെ ചിരകാല ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. പൂതാടി പഞ്ചായത്തിലെ  ഇപ്പോഴത്തെ ഭരണ സമിധി പ്രത്യേകം താത്പര്യമെടുത്ത് റോഡിന്റെ പണി പൂർത്തികരിക്കുകയായിരുന്നു. പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യൻ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ പഞ്ചായത്തഗം കെ.ഐ റിയാസ് അധ്യക്ഷത വഹിച്ചു.കൂടാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സാബു, യുവരശ്മി ഗ്രന്ഥശാല സെക്രട്ടറി കെ.കെ രാഘവൻ, ടി.ആർ രവി, എം സി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *