June 20, 2026

നാടക ആസ്വാദകർക്കായി ഇരുളത്ത് ‘നാടകരാവ്’ സംഘടിപ്പിക്കുന്നു

0
IMG-20181210-WA0016
By ന്യൂസ് വയനാട് ബ്യൂറോ
നാടക ആസ്വാദകർക്കായി ഇരുളത്ത് 'നാടകരാവ്' സംഘടിപ്പിക്കുന്നു
ഇരുളം: നാടക സ്വാദകർക്കായി ഇരുളം ഗവർമെന്റ് ഹൈസ്കൂളിൽ നാടക രാവ് സംഘടിപ്പിക്കുന്നു. ഡിസംബർ പതിനാലാം തിയതി ഏഴു മണിക്ക് തിരുവനന്ദപുരം അക്ഷരയുടെ കുരത്തി നാടകമാണ് അവതരിപ്പിക്കുന്നത്. പ്രദേശവാസികളിൽ നാടക കലയെ സ്നേഹിക്കുന്നവരും  സ്കൂളിലെ കലാ കായിക പരിശീലനത്തിന് ചുക്കാൻ പിടിക്കുന്ന അരങ്ങും സംയുക്തമായാണ് നാടകരാവ് സംഘടിപ്പിക്കുന്നത്. ഇരുളം സ്വദേശി രാജേഷാണ് കുരുത്തിയിലെ രംഗഭാഷ തയ്യാറാക്കിയതെന്ന പ്രത്യേകഥയുമുണ്ട്‌. നാടക കലയ്ക്ക് ആസ്വാദകർ കുറയുന്ന ഈ കാലത്ത് ഇത്തരം പരിപാടികളിലൂടെ നാടകത്തെ പുതുതലമുറയ്ക്ക്  അടുത്തറിയാൻ  സഹായകമാകുമെന്ന് കൂട്ടായ്മ ചെയർമാൻ ഇ.കെ രവീന്ദ്രനും കൺവീനർ കെ.കെ ഷിബു കുമാറും പറയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *