April 19, 2024

അനിൽകുമാറിന്റെ മരണം: ബാങ്ക് പ്രസിഡണ്ടിനും സെക്രട്ടറിക്കും എതിരെ കേസ് എടുത്തു: നാളെ ജനകീയ മാർച്ച്.

0
Img 20181201 Wa0037 3
മാനന്തവാടി: : തവിഞാൽ സർവ്വീസ് സഹകരണ    ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ മരണത്തിൽ  ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മുൻ ബാങ്ക് പ്രസിഡന്റ് പി.വാസു, ബാങ്ക് സെക്രട്ടറി നസീമ എന്നിവരെ പ്രതിയാക്കി തലപ്പുഴ പോലീസ് കേസ് എടുത്തു. ആത്മഹത്യാ പ്രേരണ കുറ്റം 306 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തത്.കേസ് എടുത്തതിന്റെ പശ്ചാതലത്തിൽ ഇരുവരും മുൻകൂർ ജാമ്യത്തിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.അതെ സമയം അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് നാളെ ( 12 ന്) ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടക്കും.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
കേസ് എടുത്തതിന്റെ പശ്ചാതലത്തിൽ പി.വാസുവും, നസീമയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. പി.വാസു ഹൈക്കോടതിയിലും നസീമ ജില്ലാ കോടതിയിലുമാണ് ജാമ്യാപേക്ഷ സമർപ്പിച്ചതായാണ് പ്രാഥമിക വിവരം. ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എന്നാൽ ജാമ്യാപേക്ഷ കോടതിയിൽ എതിർക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം .ജാമ്യാപേക്ഷ കോടതിയിൽ എതിർക്കുമെന്നും കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.കൂടുതൽ  അന്വേഷണത്തിന്റെ ഭാഗമായി കത്തിൽ പരാമർശിച്ച ബാങ്ക് ജീവനക്കാരൻ സുനീഷിനെ കേസിൽ പ്രതിയാക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പോലീസ് പറയുന്നു.അനിൽകുമാർ മരിച്ചിട്ട് ഇപ്പോൾ പത്ത് ദിവസത്തോളമായി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും ഏറി വരികയാണ്. തലപ്പുഴ ടൗണിലും തവിഞ്ഞാൽ നാൽപ്പത്തിനാലിലുമൊക്കെ വ്യാപകമായ പോസ്റ്ററുകൾ ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാസുവിന്റെയും നസീമയുടെ പേര് എടുത്ത് പറഞ്ഞ് 44 ലെ സഖാക്കൾ എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. രണ്ട് ദിവസം മുൻപ് ഒട്ടിച്ച പോസ്റ്ററുകൾ പലതും കീറി നശിപ്പിച്ചിട്ടുമുണ്ട്. അതെ സമയം അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച
 പോസ്റ്ററുകൾ പലതും കീറി നശിപ്പിച്ചിട്ടുമുണ്ട്. അതെ സമയം അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ബുധനാഴ്ച തലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും നടക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *