April 19, 2024

നിർഝരി -നാട്യതരംഗിന്റെ പ്രവർത്തനം തുടങ്ങി.

0
Img 20181211 Wa0020
 കൽപ്പറ്റ:    നിലവാരമുള്ള കലാസൃഷ്ടികൾ വയനാട്ടിലെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച കലാസാംസ്കാരിക കൂട്ടായ്മ നിർഝരി -നാട്യതരംഗിന്റെ ഉദ്‌ഘാടനം കൽപ്പറ്റ ,പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ, കേരളത്തിലെ പ്രശസ്ത സംഗീതജ്ഞൻ സംഗീതകുലപതി ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിച്ചു .
സി .കെ .ശശീന്ദ്രൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്‌  കെ.ബി നസീമ ,ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഉഷാതമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു .
സ്വാഗതസംഘം ചെയർമാൻ ടി .സുരേഷ്ചന്ദ്രൻ സ്വാഗതവും കൺവീനർ എം .പുഷ്കരാക്ഷൻ നന്ദിയും പ്രകാശിപ്പിച്ചു .
  ഉദ്‌ഘാടനത്തെ തുടർന്ന്  കാഞ്ഞങ്ങാട് രാമചന്ദ്രനും സംഘവും 'സംഗീത സദസ്സ് 'അവതരിപ്പിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *