May 1, 2026

വനിതാ ജീവനക്കാരെ തെരുവിലിറക്കാനുള്ള നടപടിയിൽ ജീവനക്കാർ പ്രതിഷേധ കൂട്ടായ്മ നടത്തി

0
IMG-20181212-WA0017
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വനിതാ മതിൽ വിജയിപ്പിക്കുന്നതിനായി വനിതാ ജീവനക്കാരെ തെരുവിലിറക്കാനുള്ള നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലാ കളക്ടറേറ്റിനു മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ വനിതാ ജീവനക്കാർ പ്രതിഷേധ കൂട്ടായ്മ നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖം നഷ്ടപ്പെട്ട സർക്കാർ ജാള്യത മറക്കുന്നതിനും സർക്കാരിന്റെ അഴിമതി കഥകളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനും വേണ്ടി പടച്ചുണ്ടാക്കുന്ന വനിതാ മതിലിൽ ജീവനക്കാരെ ബലിയാടാക്കരുതെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലാ വനിതാ ഫോറം കൺവീനർ ഗ്ലോറിൻ സെക്വീര കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഷീജമോൾ കെ.ഇ-യുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ കൂട്ടായ്മയിൽ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ്, ടി.അജിത്ത്കുമാർ, എം.എൻ പുഷ്പവല്ലി, ജയ കെ.എസ്, ആൻസി തോമസ്, നസീമ, ഭാരതി, ജോസ് കെ.എ, ലൈജു ചാക്കോ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *