May 1, 2026

സർഗോത്സവ വിജയികളെ ആദരിച്ചു

0
IMG-20181212-WA0015
By ന്യൂസ് വയനാട് ബ്യൂറോ
.
തിരുനെല്ലി; തിരുവനന്തപുരത്ത് വെച്ചു പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നടന്ന സർഗോത്സവത്തിൽ മികച്ച വിജയം നേടിയ ഗവ: ആശ്രമം സ്കൂളിലെ വിദ്യാർഥികളെ  അനുമോദിച്ചു. പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേയും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലേയും ആശ്രമം സ്കൂളുകളിലേയും വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തുന്ന കലാമത്സരമാണ് സർഗോത്സവം. പരമ്പരാഗത ഗോത്ര നൃത്ത മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ്, കൂടാതെ നാടകം, നാടൻ പാട്ട്, കവിതാ പാരായണം, പെൻസിൽ ഡ്രോയിങ് എന്നിവയിലും എ ഗ്രേഡ് നേടി. സ്കൂൾ അങ്കണത്തിൽ വെച്ചു ചേർന്ന അനുമോദനയോഗത്തിൽ ഗദ്ധിക പരിശീലകൻ മധു തൃശിലേരിയെ ആദരിച്ചു. പ്രധാനാധ്യാപകൻ കെ.എം കുഞ്ഞിക്കണ്ണൻ മാസ്റ്റർ, സീനിയർ സൂപ്രണ്ട്‌ എം.മജീദ് തലപ്പുഴ അധ്യാപകരായ മണി. പി എടക്കര, ശ്രീജിത്ത് പൂതംപാറ, സുഷ്മിത പി.ജെ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *