May 25, 2026

വോട്ടര്‍ പട്ടിക മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

       ജില്ലയിലെ അര്‍ഹതപ്പെട്ട മുഴുവന്‍ ഭിന്നശേഷിക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും വോട്ടുകള്‍ ഉറപ്പാക്കുന്നതിനും ജില്ലാതല മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചു. ജില്ലാകളക്ടര്‍ ചെയര്‍മാനും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ നോഡല്‍ ഓഫീസറും മറ്റ് വകുപ്പ് മേധാവികള്‍, സംഘടനാ പ്രതിനിധികള്‍ മെമ്പര്‍മാരും ആയിരിക്കും. കാഴ്ച്ചയില്ലാത്ത വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് ബ്രയിന്‍ ലിപിയിലുളള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ലോകസഭാ തെരഞ്ഞെടുപ്പിന് സജ്ജമാക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പോളിംഗ് ബൂത്തില്‍ എത്താനായി വാഹനസൗകര്യവും ബൂത്തുകളില്‍ റാമ്പൂം അനുബന്ധസൗകര്യവും ഒരുക്കും. ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് എല്‍.എ.സി തലത്തില്‍ അടിയന്തര നടപടി സ്വീകരിച്ചു വരുന്നു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *