April 23, 2024

ജീവനക്കാരെ ബലിയാടാക്കുന്നതിൽ നിന്നും സർക്കാർ പിൻമാറണം: കേരള എൻ.ജി.ഒ. അസോസിയേഷൻ

0
02 3
കൽപ്പറ്റ: കേരള സമൂഹത്തെ വിഭാഗീയമായ രീതിയിൽ രണ്ട് തട്ടിലാക്കുന്ന വനിതാ മതിലിൽ വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നതിനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്നതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ അർഹമായ ക്ഷാമബത്ത പോലും ജീവനക്കാർക്ക് നൽകുന്നില്ല. ജനുവരി 8, 9 തിയ്യതികളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെറ്റോ സംഘടനകൾ നടത്തുന്ന പണിമുടക്കും അതിനു മുന്നോടിയായി ഡിസംബർ 21 നു നടത്തുന്ന കലക്ടറേറ്റ് മാർച്ചും  വിജയിപ്പിക്കുന്നതിന് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.മധു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മോബിഷ്.പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി സി സത്യൻ, ജില്ലാ സെക്രട്ടറി കെ.എ.മുജീബ്, രമേശൻ മാണിക്യൻ, കെ.ടി ഷാജി, ജോർജ്ജ് സെബാസ്റ്റ്യൻ, ടി അജിത് കുമാർ, ഇ.എസ് ബെന്നി, ആർ.ചന്ദ്രശേഖരൻ, ആർ.പി നളിനി എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *