April 24, 2024

നീതി മെഡിക്കൽ സ്റ്റോർ ഉൽഘാടനവും മെഡിക്കൽ ക്യാമ്പും ശനിയാഴ്ച .

0
മാനന്തവാടി.വെള്ളമുണ്ട സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട പത്താം മൈലിൽ ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിന്റെ ഉൽഘാടനവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും ശനിയാഴ്ച നടത്തപ്പെടുമെന്ന് ബേങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ വെച്ച് വെള്ളമുണ്ടയുടെ സ്വന്തം ഡോക്ടർ കെ-മൊയ്തുവിനെ ആദരിക്കും.
മേപ്പാടി ഡി.എം- വിംസ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ നടത്തുന്ന മെഡിക്കൽ ക്യാമ്പ്
രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ഉൽഘാടനം ചെയ്യും.
നീതി സ്റ്റോർ ഉൽഘാടനം വയനാട് ജോ. രജിസ്ട്രാർ പി.റഹീം നിർവ്വഹിക്കും 
ക്യാമ്പിൽ ജനറൽ മെഡിസിൻ'ജനറൽ സർജറി.അസ്ഥിരോഗവിഭാഗം.നേത്രരോഗം. സ്ത്രീ രോഗവിഭാഗം ഡോക്ടർമാരുടെ സേവനം ലഭ്യമാണ്. ക്യാമ്പിൽ വെച്ച് ബി.പി.ഷുഗർ ടെസ്റ്റുകൾ സൗജന്യമായി പരിശോധിക്കും
ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികളുടെ തുടർചികിത്സ സൗജന്യ നിരക്കിൽ ഡി.എം.വിംസിൽ ലഭ്യമാക്കും.
'ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി O4935 230324  . 96053 131 32 .
952644 15 92 ' എന്നീ നമ്പറുകളിൽ പേർ റജിസ്റ്റർ ചെയ്യേണ്ടതാണ്
ചടങ്ങിൽ പി.തങ്കമണി. സൂപ്പി കല്ലങ്കോടൻ.കെ.ജെ. പൈലി.ആൻഡ്രൂസ് ജോസഫ്.എ.ദേവകി .എം.സി.ഇബ്രാഹിം .എം.സജീർ എന്നിവർ സംബന്ധിക്കും.പത്രസമ്മേളനത്തിൽ ബേങ്ക് പ്രസിഡണ്ട് കെ.സി.കുഞ്ഞബ്ദുള്ളഹാജി.
ഡയറക്ടർ റെജി പുന്നോലിൽ
ബേങ്ക് സെക്രട്ടറി ടി.മൊയ്തു എന്നിവർ സംബന്ധിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *