April 17, 2026

സ്കൗട്ട് ഗൈഡ് അധ്യാപകർക്കുള്ള ബേസിക് കോഴ്സ് മാനന്തവാടിയിൽ ആരംഭിച്ചു

0
IMG-20181214-WA0003
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൗട്ട്, ഗൈഡ് ,കബ്‌ ,ബുൾബുൾ അധ്യാപകർക്കുള്ള ബേസിക് കോഴ്സ് മാനന്തവാടിയിലുള്ള സ്കൗട്ട് & ഗൈഡ്സ് ജില്ലാ പരിശീലന കേന്ദ്രം, പഴശ്ശി പാർക്ക് എന്നിവിടങ്ങളിൽ വച്ച് ആരംഭിച്ചു ..ഡിസംബർ 13 മുതൽ 19 വരെ നീണ്ട് നിൽക്കുന്ന കോഴ്സിൽ 200 അധ്യാപകർ പങ്കെടുക്കുന്നു. വയനാടിന് പുറമെ മറ്റ് ജില്ലകളിൽ നിന്നും അധ്യാപകർ കോഴ്സിൽ പങ്കെടുക്കുന്നു.
ഒ.എം. സാമുവൽ, അനിൽകുമാർ ,പി. എം വിജയകുമാരി ,ഷൈനി മൈക്കിൾ ,സിസ്റ്റർ ലിസിമോൾ ,കെ.കെ.  നാരായണൻ , എ.ഇ. സതീഷ് ബാബു  ,മനോജ് മാത്യു ,ജോബി മാനുവൽ ,  സി.രാധിക  ,  വി.എം. റോഷ്നി ,തുടങ്ങിയവർ കോഴ്സിന് നേതൃത്വം നൽകുന്നു. സ്റ്റേറ്റ് സെക്രട്ടറി എ.കെ.  സജിത്ത്  ,സ്റ്റേറ്റ് ട്രെയ്നിംഗ് കമ്മീഷണർ മോഹൻകുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ബി.  ആനന്ദ് ,ജില്ലാ പ്രസിഡന്റ് ജോസ് പുന്നക്കുഴി ,വി.എം.  ബാലകൃഷ്ണൻ ,ബൈജു തോമസ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *