April 17, 2026

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിന് മികച്ച വിജയം

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സെന്റ് ജോസഫ്സ് ഹൈസ്കൂളിന് മികച്ച വിജയം

2018-19 അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കുളിലെ കുട്ടികൾ മികവാർന്ന വിജയം നേടിയതായി സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.8 ഇനങ്ങളിലായി 36 കുട്ടികൾ കലോത്സവ വിൽ പങ്കെടുത്തു ഇവർ 40 പോയിന്റുകളും മായി  ജില്ലക്ക് തന്നെ അഭിമാനകരമായ നേട്ടം കൈവരിച്ചതായും ഇവർ പറഞ്ഞു
ഉരുദു കഥാരചന, തായമ്പക, ചെണ്ടമേളം, സംസ്കൃത പാഠകം, ഹിന്ദിപ്രസംഗം, ഉറുദു സംഘഗാനം, സംസ്കൃത പ്രഭാക്ഷണം, സംസ്കൃത നാടകം ഏന്നി ഇനങ്ങളിലാണ് മത്സരിച്ചത് .സംസ്കൃത ഇനങ്ങളിൽ മൂന്ന് ഇനങ്ങളിൽ   സ്കൂളിലെ  അർച്ചിത എ ഗ്രേഡ് നേടുകയും ചെയിതു. കുടാതെ ക്രിസ്റ്റോ സെബാസ്റ്റ്യൻ, റിച്ചാർഡ് സെബാസ്റ്റ്യാൻ ,ആൽബിൻ ആലക്കൽ, അശ്വന്ത് എസ് ,ജെയിൽ കെ .ജെ എന്നിവ വർക്ക് രണ്ട് ഇനങ്ങളിൽ എ ഗ്രേഡ് നേടുകയും ചെയിതു.സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ പ്രസംഗത്തിന് ജിൻസ് പോൾ എ ഗ്രേഡ് സംസ്ഥാന ജൂഡോ മത്സരത്തിൽ അശ ജോസഫ് അഞ്ചാം സ്ഥാനവും നേടി വിജിയികളെ അധ്യാപകരും മാനേജ്മെന്റും പി .ടി എ യും ചേർന്ന് അഭിനന്ദിച്ചു. സ്കൂൾ മാനേജർ ഫാ: അഗസ്റ്റിൻ പുത്തൻപുര, പ്രധാനാധ്യാപിക അന്നമ്മ മേഴ്സി ആന്റണി ,പി.ടി എ പ്രസിഡണ്ട് ഷാനവാസ് എ.കെ, സന്തോഷ് വി.ടി നജീബ് മണ്ണാർ, റോസമ്മ, വിൻസി, ജിഷ തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *