April 25, 2024

കുടുംബശ്രീ സ്‌കൂളിൽ വിപുലമായ പങ്കാളിത്തം: പുത്തൻ പഠിതാക്കൾ എണ്ണായിരത്തിലധികം

0
Kudumbashree School
കൽപ്പറ്റ: അയൽക്കൂട്ട അംഗങ്ങളുടെ സമഗ്രമായ ബോധവത്കരണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന കുടുംബശ്രീ സ്‌കൂളിൽ ഈ വർഷം വിപുലമായ പങ്കാളിത്തം. കഴിഞ്ഞവർഷം തുടങ്ങിയ കുടുംബശ്രീ സ്‌കൂളിലെ രണ്ടാം ഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. 6 വിഷയങ്ങൾ ആറ് ആഴ്ചകളിലായി രണ്ടു മണിക്കൂർ വീതമുള്ള ക്ലാസുകളിൽ പഠിപ്പിക്കുകയാണ് ലക്ഷ്യം. അയൽകൂട്ട വർഷത്തിന്റെ് ഭാഗമായി പുതുതായി രൂപീകരിച്ച 661 അയൽക്കൂട്ടങ്ങളിലെ എണ്ണായിരത്തോളം അംഗങ്ങൾക്ക് ഇത് പുതിയ അധ്യയന വർഷമാണ്. ജില്ലയിൽ ആകെ 9340 അയൽക്കൂട്ടങ്ങളിലായി 1.26 ലക്ഷം അംഗങ്ങളാണ് നിലവിലുള്ളത്. പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം കണക്കിലെടുത്താൽ ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ പാഠ്യപദ്ധതിയാണ് കുടുംബശ്രീ സ്‌കൂൾ എന്ന്‍ ജില്ലാ മിഷൻ കോർഡിനേറ്റർ പി സാജിത പറഞ്ഞു.
കഴിഞ്ഞ വർഷത്തേതിൽ നിന്ന്‍ വിഭിന്നമായി 4 ക്ലാസുകളാണ് ഈ വർഷം ഉൾപ്പെടുത്തിയിട്ടുള്ളത്. കുടുംബശ്രീ അയൽക്കൂട്ടം, പദ്ധതികൾ എന്നിവയുടെ ക്ലാസുകൾ കഴിഞ്ഞവർഷം നടത്തിയതിനാൽ അവയുടെ റിവിഷനും കൂടാതെ അയൽക്കൂട്ടങ്ങളിലെ കണക്കെഴുത്ത,് ധന മാനേജ്‌മെൻറ്, ഉപജീവന പദ്ധതികൾ, ദുരന്തനിവാരണ പ്രവർത്തനം എന്നീ വിഷയങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയിട്ടുള്ളത്. 26 സി.ഡി.എസ്സുകളിലും നടത്തുന്ന കുടുംബശ്രീ സ്‌കൂൾ ക്ലാസ്സുകളിൽ സജീവമായ പങ്കാളിത്തം ആണ് കണ്ടുവരുന്നെതെുന്നും ജില്ലാ മിഷൻ കോർഡിനേറ്റർപറഞ്ഞു. കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ ഉൾപ്പെട്ട ഓരോ അംഗത്തിനും കുടുംബാംഗങ്ങൾക്കും ഏറെ പ്രയോജനപ്രദമായ വിവരങ്ങളാണ് ലഭിക്കുമെന്നെതെതിനാൽ വളരെ ആവേശത്തോടെയാണ് ക്ലാസുകളിൽ എല്ലാവരും പങ്കെടുക്കുന്നത്. പരിശീലനം ലഭിച്ച രണ്ടായിരത്തോളം  റിസോഴ്‌സ് പേഴ്‌സമാരാണ് അയൽക്കൂട്ടങ്ങളിലെ ക്ലാസുകൾ നിയന്ത്രിക്കുന്നത്. ഒരു റിസോഴ്‌സ് പേഴ്‌സണ്‍ 7 അയൽക്കൂട്ടങ്ങളിലാണ് ക്ലാസ്സുകളെടുക്കുന്നത്. എം.പിമാർ, എം.എൽ.എമാർ,  മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും പ്രതിനിധികൾ, സാംസ്‌കാരിക നായകർ, കലകാരൻമാർ, കായിക താരങ്ങൾ തുടങ്ങിയവരെയെല്ലാം പലയിടങ്ങളിലും മുഖ്യാതിഥികളായി പങ്കെടുപ്പിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *