July 26, 2026

മികച്ച അധ്യാപകരെ റോട്ടറി ക്ലബ്ബ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

0
54
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അദ്ധ്യാപക ജീവിതത്തീൽ മികവു തെളിയിക്കുകയും പഠിപ്പിക്കുന്ന സ്കൂകൂളിനെ  പ്രശസ്തിയിലേക്ക്  നയിക്കുകയും ചെയ്ത അദ്ധ്യാപകരെ കൽപ്പറ്റ റോട്ടറി ക്ലബ്ബ്  ആദരിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്ക്കൂളിലെ അജീത് കാന്തി, മുണ്ടേരി ജി.വി.എച്ച്. എസ്.എസ്. സ്ക്കൂളിലെ കായികാദ്ധ്യാപിക  എലിസബത്ത് ജോർജ്ജ്, വെള്ളാർമല ഹയർ സെക്കണ്ടറി സ്ക്കൂളിലെ ഉണ്ണിക്കൃഷ്ണൻ എന്നീ അദ്ധ്യാപകർക്കാണ് റോട്ടറിയുടെ ഈ വർഷത്തെ റോട്ടറി എക്സലൻസ് അവാർഡ് ലഭീച്ചത്.

     കൽപ്പറ്റ റോട്ടറി പ്രസിഡണ്ട് ഹാരീസ് അറക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ റോട്ടറി ഡിസ്ട്രീറ്റ് ഭാരവാഹികളായ ഡോ: ടി.പി.വി. സുരേന്ദ്രൻ, അഡ്വ. പി. ചാത്തുക്കുട്ടി, എൻ. രമണൻ എന്നിവർ അദ്ധ്യാപകരെ  പൊന്നാടയണിയിച്ച് ആദരിച്ചു. അഡ്വക്കേറ്റ് ഷൈജു വാണിശ്ശേരിൽ, മനോജ് ഐസക്ക്, റീജ്യണൽ സെക്രട്ടറി മുരളി , അഡ്വ: നീലിക്കണ്ടി സാദിഖു്, രാജീവ്, ഡോ: ആദർശ്, ഡോ.നിർമ്മൽ, വിനയൻ, അനീൽ, രണരാജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *