April 17, 2026

ദേശാന്തരങ്ങൾ രണ്ടാം ഭാഗം – മഥുരപുരി മുതൽ ടെഹ് രി വരെ പുസ്തകം പ്രകാശനം ചെയ്തു.

0
IMG_20181217_191434
By ന്യൂസ് വയനാട് ബ്യൂറോ
പുസ്തക പ്രകാശനം
ബിജു പോൾ കാരക്കാമലയുടെ ദേശാന്തരങ്ങൾ രണ്ടാം ഭാഗം – മഥുരപുരി മുതൽ ടെഹ് രി വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ നടന്നു.സെക്രട്ടറി വി.കെ പ്രസാദ് സ്വാഗതമാശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു. റേഡിയോ മാറ്റൊലി മുൻ    സ്റ്റേഷൻ ഡയറക്ടർ ഡോ.ഫാദർ.സെബാസ്ററ്യൻ പുത്തേൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.കെ സുധീറിന് പുസ്തകം നൽകി കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. മഥുരാപുരി മുതൽ ടെഹ്‌രി വരെ നടത്തിയ യാത്രാനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഈ പുസ്തകത്തിൽ ചരിത്ര സത്യങ്ങളുടെ നേർ ചിത്രം വരച്ചുകാണിച്ചിരിക്കുന്നു. മംഗലശ്ശേരി മാധവൻ മാസ്റ്റർ, പി. ടി സുഗതൻ മാസ്റ്റർ, പി.ജെ കാതറിൻ ടീച്ചർ ,അനിൽ കുറ്റിച്ചിറതുടങ്ങിയവർ ആശംസകളർപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ സാദിർ തലപ്പുഴ,ജലീൽ രാമന്തളി, ടി.കെ ഹാരിസ്, ഷാജി പുൽപ്പള്ളി, ദാമോദരൻ ചീക്കല്ലൂർ പി.എ ജയിംസ് തുടങ്ങിയ വയനാട്ടിലെ പ്രശസ്തരായ സാഹിത്യകാരൻമാർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *