April 17, 2026

റോഡ് നിർമ്മാണം ഡിസംബർ 28ന് മുൻപ് തീർക്കുമെന്ന് അതികൃതർ ഉറപ്പ് നല്കി.സമരം അവസാനിപ്പിച്ചു

0
IMG-20181218-WA0067
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  പൊടിശല്യം രൂക്ഷമായതിനെ തുടർന്ന് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യൂ.ഡി.ഓഫീസിനു മുന്നിൽ ആരംഭിച്ച പ്രതിഷേധ സമരം അവസാനിപ്പിച്ചു.പി.ഡബ്ല്യൂ.ഡി.എക്സിക്യൂട്ടിവ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ ഡിസംബർ 28ന് മുൻപ് പൊടിശല്യം ഒഴിവാകുന്ന തരത്തിൽ നിർമ്മാണം നടത്താമെന്നും വെള്ളം നനച്ച വകയിൽ കുടിശ്ശികയായ 19,000 രൂപ നല്കുവാനും നിർമ്മാണം അരംഭിക്കുന്നതുവരെ ദിവസം മൂന്ന് നേരം റോഡ് നനക്കുമെന്നും രേഖാമൂലം നല്കിയ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. ഉടനടി നിർമ്മാണം ആരംഭിക്കുമെന്നതിനാൽ നാളെ നടത്താനിരുന്ന കടയടപ്പും റോഡ് ഉപരോധവും മാറ്റിയതായും നേതാക്കൾ അറിയിച്ചു.കൗൺസിലന്മാരായ വി യു ജോയിയും ഹുസൈൻ കുഴിനിലവും അരംഭിച്ച കുത്തിയിരുപ്പ് സമരത്തെ തുടർന്ന് എക്സിക്യുട്ടിവ് എൻജിനയറുമായി നടത്തിയ ചർച്ചയിൽ ഡെന്നിസൺ കണിയാരം, കണ്ണൻ കണിയാരം, ബാലൻ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *