പനമരത്ത് 22-ന് രോഗീ – ബന്ധു സ്നേഹവിരുന്ന്’
പനമരം: വിവിധ തരം രോഗങ്ങളാൽ കിടപ്പിലായി നാലുചുമരുകൾക്കുളളിൽ അകപ്പെട്ട ഒരു കൂട്ടം സഹോദരങ്ങൾക്കു വേണ്ടി പനമരം ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സാന്ത്വനം പെയിൻ & പാലിയേറ്റീവും സംയുക്തമായി 'രോഗീ – ബന്ധു സ്നേഹവിരുന്ന്' എന്ന പരിപാടി സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചുപഞ്ചായത്തു കളിലെ നാല്പതോളം കിടപ്പിലായ രോഗികളും അവരുടെ ബന്ധുക്കളും പങ്കെടുക്കുന്ന ഈ പരിപാടി ഡിസംബർ 22 രാവിലെ പത്ത് മുതൽ നാല് മണി വരെ ശനിയാഴ്ച പനമരം ക്രസന്റ് ഹൈസ്കൂൾ ഓഡിറ്റോറിയയത്തിൽ വച്ച് നടക്കുന്നു. ബഹു.എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, ജില്ലാ സബ് ജഡ്ജ്, ഡി.എം.ഒ, ഡി.പി. എം, ഡിവിഷൻ മെമ്പർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ ,മെമ്പർമാർ, പാലിയേറ്റീവ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കുന്നു. വിവിധ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.





Leave a Reply