August 25, 2026

വളർത്തു പ്രാവുകളെ കൂട് പൊളിച്ച് മോഷ്ടിച്ചു

0
IMG-20181220-WA0015
By ന്യൂസ് വയനാട് ബ്യൂറോ
വളർത്തു പ്രാവുകളെ കൂട് പൊളിച്ച് മോഷ്ടിച്ചു.
പനമരം .ടൗണിൽ ബസ് സ്റ്റാന്റിന് സമീപത്തെ  വീട്ടിൽ നിന്നാണ് ഇരുമ്പ് കൂട് തകർത്ത് 17 വളർത്തു പ്രാവുകളെ കടത്തി കൊണ്ട് പോയത്. .ഒന്നിന് 500 രുപയിലധികം വിലവരുന്ന വിവിധയിനം പ്രാവുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇരുമ്പ് കൂടിന്റെ വാതിൽ വിജാകിരി അഴിച്ചെടുത്താണ് മോഷണം നടത്തിയത്.
പനമരം പുതിയ നിരത്തുമ്മൽ ജസീൽ വീട്ടിൽ വളർത്തിയ പ്രാവുകളാണ് കളവ് പോയത്. മുട്ട വിരിഞ്ഞ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കൂട്ടിൽ ഉപേക്ഷിച്ചാണ് മോഷ്ടാവ് കടന്ന് കളഞ്ഞത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *