May 26, 2026

പത്ത് വയസുകാരിയെ തട്ടികൊണ്ടു പോകാൻ ശ്രമം: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:  കൊയിലേരി താന്നിക്കലിൽ  ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. നിഖില്‍ (27), കെ.സി ബൈജു (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ പോക്‌സോ നിമപ്രകാരമാണ് കേസ്. ഞായറാഴ്ചയായിരുന്നു  സംഭവം.വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയുടെ സമീപമെത്തിയ പ്രതികളിലൊരാള്‍ കുട്ടിയുടെ കയ്യില്‍ പിടിച്ചുവെക്കുകയും, മറ്റൊരാള്‍ വായ പൊത്തിപിടിക്കുകയുമായിരുന്നൂവെന്നാണ് പരാതി. തുടര്‍ന്ന് വായപൊത്തിയ ആളുടെ കയ്യില്‍ കടിച്ച ശേഷം കുട്ടി ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ആദ്യം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തുകയും, പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികളെ രണ്ട് പേരെയും കുട്ടി തിരിച്ചറിഞ്ഞതോടെ ഇന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news