August 25, 2026

പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

0
IMG-20181225-WA0022
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :കല്ലോടി ഒരപ്പ് പാലത്തിന് സമീപം പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കമ്മോം വീട്ടിച്ചാൽ പരേതനായ കൊണിയൻ മുഹമ്മദിന്റെയും  മിസ്‌രിയയുടെയും ഏക  മകൻ  മുഹമ്മദ് ഷാഫി (19)യാണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ      സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഷാഫി പുഴയിൽ മുങ്ങുകയായിരുന്നു. തുടർന്ന് പ്രദേശവാസികൾ ചേർന്ന് നടത്തിയ  തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായി രുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാത്രി എട്ടു മണിയോടെ കമ്മോത്ത് ജുമാ മസ്ജിദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ  അറിയിച്ചു. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *