April 17, 2026

വനിതാ മതിലിന്റെ പേരിലുള്ള പണപ്പിരിവും ഭീഷണിയും അവസാനിപ്പിക്കണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫ്.

0
IMG-20181231-WA0009
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.വനിതാ മതിലിന്റെ പേരിലുള്ള പണപ്പിരിവും ഭീഷണിയും അവസാനിപ്പിക്കണമെന്ന് മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കൗൺസിലർമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കുടുംബശ്രീ അംഗങ്ങളിൽ നിന്നും അയൽകൂട്ടങ്ങളിൽ നിന്നും വനിതാ മതിലിൽ പങ്കെടുക്കുന്നവർ പോകുന്ന
വാഹനവാടക കൊടുക്കാൻ 500 രൂപ വീതം നൽകണമെന്നാണ് ആവശ്യപ്പെടുന്നത്
മുനിസിപ്പാലിറ്റി' സി.ഡി.എസ്. എന്നിവയുടെ തീരുമാനമുണ്ടെന്ന് പറഞ്ഞാണ് പണപ്പിരിവ് നടത്തുന്നത്.
പ്രളയവും ഉരുൾപൊട്ടലും മൂലം ദുരിതമനുഭവിക്കുന്ന അവസരത്തിലാണ് ഭീഷണിപ്പെടുത്തിയുള്ള പിരിവ് നിർബ്ബാദം നടത്തുന്നത്.
പിരിവ് കൊടുത്തില്ലെങ്കിൽ ലോണുകൾ പാസ്സാക്കി കൊടുക്കില്ല. കുടുംബശ്രീ ആനുകൂല്യങ്ങൾ നിഷേധിക്കും കുടുംബശ്രീയിൽ നിന്നും ഒഴിവാക്കും എന്ന് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കൗൺസിലർമാർ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടാണ് സി പി എം വനിതാ മതിൽ തീർക്കാൻ ഇറങ്ങിയിരിക്കുന്നത്
വർഗ്ഗീയ മതിലിനെ വിശ്വാസികളായ എല്ലാ സ്ത്രീകളും ചേർന്ന് പരാജയപ്പെടുത്തണം.
പ്രളയത്തിൽ റോഡുകളുംവീടുകളും തകർന്ന് ജനം ദുരിതമനുഭവിക്കുമ്പോൾ കോടികൾ മുടക്കി സി.പി.എംവനിതാ മതിൽതീർക്കാൻ മുന്നിട്ടിറങ്ങുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു പത്ര സമ്മേളനത്തിൽ 
ജേക്കബ്സെബാസ്റ്റ്യൻ.സ്റ്റർവിൻസ്റ്റാനി. ഹുസൈൻ കുഴി നിലം,
 ബി.ഡി.അരുൺകുമാർ എന്നിവർ സംബന്ധിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *